ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ

ടാങ്കിൽ വെള്ളം നിറഞ്ഞാൽ ഓട്ടോമാറ്റിക് ഓഫ് ആവും വെള്ളം തീർന്നാൽ മോട്ടോർ ഓൺ ആവും വെറും 800 രൂപ മുതൽ വിലയിൽ.

മിക്ക വീടുകളിലെയും ഒരു സ്ഥിരം പ്രശ്നമാണ് ടാങ്കിൽ വെള്ളം നിറഞ്ഞു വേസ്റ്റായി പോകുന്നതും , വെള്ളം തീർന്നാൽ മോട്ടോർ ഓൺ ചെയ്യാൻ മറന്നുപോകുന്നതും . ഇനി എല്ലാം ഓട്ടോമാറ്റിക് ആക്കാം .

നിരവധി ഉപകരണങ്ങൾ  മാർക്കറ്റിൽ ഉണ്ടെങ്കിലും അതിനെല്ലാം വലിയ വിലയാണ് നൽകേണ്ടി വരുന്നത്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ ഒരു ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ എങ്ങിനെ സെറ്റ് ചെയ്യാം എന്നു നോക്കാം.

 

Imagine Technologies എന്ന ബ്രാൻഡിന്റെ ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ ആണ് ഇവിടെ ഉപയോഗിക്കുന്നത്. കൺട്രോളർ, സെൻസർ, കേബിൾ എന്നിവ അ

ടങ്ങിയതാണ് ഈ സെറ്റ്. ഇത് സെറ്റ് ചെയ്യുന്നതിനായി ആദ്യം ചുമരിൽ ഡ്രില് ചെയ്തു കൺട്രോളർ ഘടിപ്പിച്ച് ശേഷം മോട്ടോറിലേക്ക് കണക്ഷനുകൾ നൽകുക.

പ്ലഗിൽ നിന്ന് ബോക്സിലേക്ക് മോട്ടറിൽ നിന്ന് കണക്ട് ചെയ്യുന്ന കണക്ഷനുകളാണ് നൽകേണ്ടത്. കിണറിലെ വെള്ളത്തിന്റെ അളവ് അറിയുന്നതിന്, മോട്ടറി ലോട്ട് എത്തുന്ന വെള്ളത്തിന്റെ അളവ് അറിയുന്നതിന് എന്നിവയ്ക്കെല്ലാം ഇതിൽ പ്രത്യേക ലൈറ്റുകൾ നൽകിയിട്ടുണ്ട്.

സെൻസർ കേബിൾ ടാങ്കിലേക്ക് കണക്ട് ചെയ്യേണ്ടതാണ്. ഡ്രയർ ആൻഡ് സെൻസർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഹാഫ്, മുക്കാൽ, സ്റ്റോപ്പർ എന്നിങ്ങനെ വ്യത്യസ്ത വയറുകൾ നൽകിയിട്ടുണ്ട്. പ്രധാനമായും അഞ്ചു സെൻസറുകൾ ആണ് ഉപയോഗിക്കുന്നത്.

റെഡ് കളർ സെൻസർ ഉപയോഗിക്കുന്നത് കോമൺ ആയിട്ടും,യെല്ലോ കളർ 25%, ബ്ലാക്ക് കളർ 50%, ബ്ലൂ കളർ 75, ഗ്രീൻ കളർ സ്റ്റോപ്പ് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്. വയറുകൾ ടാങ്കിന്റെ സൈഡിലായി ഹോൾ ഇട്ട് ഘടിപ്പിക്കേണ്ടതാണ്.

നോർമലായി 2 മിനിറ്റ് ആണ് വാട്ടർ ലെവൽ സെറ്റ് ചെയ്യുന്നത്. എന്നാൽ ഇത് ഒരു മിനിറ്റ്, 2.5 മിനിറ്റ് എന്നിങ്ങനെയെല്ലാം സെറ്റ് ചെയ്ത് നൽകുന്നതാണ്. കിണറിൽ വെള്ളം തീർന്നോ മറ്റോ വെള്ളം  കയറാതെ ഇരുന്നാൽ അത് ഡിറ്റക്ട് ചെയ്യുന്നതിനുള്ള സെൻസർ നൽകിയിട്ടുണ്ട്. വെള്ളം വരുന്ന കണക്ഷനും കോമൺ കണക്ഷനും തമ്മിൽ കണക്ട് ചെയ്ത് നൽകേണ്ടതുണ്ട്.

ശേഷം വെള്ളം കയറാതെ ഇരിക്കുന്നതിനുള്ള ഒരു ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചു നൽകേണ്ടതാണ്. ബോക്സിൽ 4 സെൻസറുകളും കത്തി കണ്ടാൽ ഓണാക്കാൻ need സ്വിച്ച് പ്രസ്സ് ചെയ്യണം. എന്നാൽ മാത്രമാണ് മോട്ടോർ ഓൺ ആവുകയുള്ളൂ. വാട്ടർ ലെവൽ അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള ബട്ടൺ സൈഡിൽ നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ഉള്ള ഒരു ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളറിന്റെ ആമസോണിലെ വില 800  രൂപയാണ്. വാങ്ങാനുള്ള ലിങ്ക് താഴെ ചേർക്കാം

ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *