AC വാങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങൾ

അസഹനീയമായ ചൂടിനെ ചെറുക്കുന്നതിന് വേണ്ടി ഇന്ന് എസി ഉപയോഗിക്കാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. എന്നിരുന്നാൽ കൂടി നമ്മളിൽ പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. അതായത് ഒരു AC വാങ്ങുന്നതിന് മുൻപായി പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ.എങ്ങിനെ ഒരു എസി സെലക്ട് ചെയ്യണം, എസി വാങ്ങുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാ
ണ് എന്നൊക്കെ. ഇത്തരം കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്

Ac വാങ്ങുന്നതിനു മുൻപായി ആദ്യം ശ്രദ്ധിക്കേണ്ടത് എത്ര ടൺ എസി ആണ് വാങ്ങേണ്ടത് എന്നതാണ് 0.5, മുതൽ .8 ടൺ AC ആണ് കൂടുതലായി മാർക്കറ്റിൽ വിറ്റഴിക്കപ്പെടുന്നത്.60 സ്ക്വയർ ഫീറ്റിൽ ഉള്ള ഒരു റൂം ആണ് എങ്കിൽ മുകളിൽ പറഞ്ഞ അളവിനനുസരിച്ച് ഉള്ള എസി ആണ് ആവശ്യമായിട്ടുള്ളത്. അതിനുമുകളിൽ 120 സ്ക്വയർ ഫീറ്റിൽ ഉള്ള റൂമിലേക്ക് ആണെങ്കിൽ 1.5 ടൺ, അതിനും മുകളിലുള്ള റൂമിലേക്ക് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അതായത് 180-250 സ്ക്വയർ ഫീറ്റ് ഉള്ള റൂമിലേക്ക് 2 ടൺ എന്നിങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത്.

അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആ റൂമിനകത്ത് എത്രപേർക്കാണ് AC ഉപയോഗിക്കേണ്ടി വരുന്നത് അതിനകത്ത് ഫിറ്റു ചെയ്തിട്ടുള്ള മറ്റു മെറ്റീരിയൽസ് എന്നിവയെല്ലാം ആശ്രയിച്ചാണ് എസി തിരഞ്ഞെടുക്കേണ്ടത്. അതായത് ഓഫീസ് പോലുള്ള സ്ഥലങ്ങളിൽ അളവ് കൂടിയ ടണ്ണിലുള്ള എസി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കൂടാതെ അപ്പ്‌ സ്റ്റെയർ ,റൂഫിംഗ് ഹൈറ്റ് എന്നീ കാര്യങ്ങൾക്കും ഏസി തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക പ്രാധാന്യമുണ്ട്. റൂമിൽ വച്ചിട്ടുള്ള മെറ്റീരിയൽസ് പോലും കൂളിംഗ് കുറയ്ക്കുന്നതിന് കാരണമാകാം. കാരണം കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ആ റൂമിൽ കൂളിംഗ് വ്യത്യാസം വരുന്നതാണ്. ഒരു ടെക്നീഷ്യന്റെ സഹായത്തോടെ നിങ്ങൾക്ക് എസി വെക്കേണ്ട സ്ഥലം കാണിച്ചു കൊടുത്തു അവർ പറയുന്നത് അനുസരിച്ചുള്ള അളവിലുള്ള ac തിരഞ്ഞെടുക്കുകയാണെങ്കിൽ തീർച്ചയായും നല്ല കൂളിംഗ് തന്നെ ലഭിക്കുന്നതാണ്.

പ്രധാനമായും രണ്ടു രീതിയിൽ ഉള്ള AC ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് ഫിക്സഡ് AC, ഇൻവർട്ടർ AC. ഫിക്സഡ് AC മുൻപ് ഉപയോഗിച്ചിരുന്ന രീതി ആയതുകൊണ്ടുതന്നെ ഇപ്പോൾ വളരെ ചില ബ്രാൻഡുകൾ മാത്രമാണ് ഇവ പുറത്തിറക്കുന്നത്. എല്ലാ ബ്രാന്റിലും ഇപ്പോൾ ലഭിക്കുന്നത് ഇൻവർട്ടർ ടൈപ്പ് AC യാണ്‌.

ഇത്തരം AC ഉപയോഗിക്കുമ്പോൾ 40 മുതൽ 50 ശതമാനം വരെ വൈദ്യുത ഉപഭോഗത്തിൽ വ്യത്യാസം വരും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഇൻവെർട്ടർ AC യാണ്‌ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. വാറണ്ടി പിരീഡ് നോക്കുകയാണെങ്കിൽ കംപ്രസ്സർ യൂണിറ്റിന് 12 വർഷം വരെയും പാർട്സിന് അഞ്ചു വർഷം വരെയും മിക്ക കമ്പനികളും വാറണ്ടി ആയി നൽകുന്നുണ്ട്.

ഇത് ഇൻഷൂറൻസ് ഉപയോഗിക്കുകയാണെങ്കിൽ ഒരു വർഷം വരെയുള്ള വാറണ്ടി അഞ്ചുവർഷം വരെ ആക്കി എടുക്കാവുന്നതാണ്. ഇപ്പോൾ സ്പെയർ, ബോർഡ് എന്നിവയ്ക്കെല്ലാം വാറണ്ടി ലഭിക്കുന്നതാണ്.

എല്ലാ AC ക്കും ഓട്ടോമാറ്റിക്കായി തന്നെ ഒരു കട്ട് ഓഫ് സിസ്റ്റം നൽകിയിട്ടുണ്ട് ഇതിനുപുറമേയാണ് സ്റ്റെബിലൈസർ ഉപയോഗിക്കുന്നത്. അതുകൊണ്ട് എസിക്ക് കുറച്ചുകൂടി സുരക്ഷ ലഭിക്കുന്നതാണ്. ലൈൻ വോൾടേജ് 130 ആണെങ്കിൽപോലും പ്രവർത്തിക്കുന്ന രീതിയിലുള്ള സ്റ്റെബിലൈസറുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ സ്റ്റെബിലൈസർ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഒരു നല്ല കാര്യം തന്നെയാണ്.

ഓരോ ac യുടെയും സൈഡ് ഭാഗത്തായി എനർജി എഫിഷ്യൻസി നൽകിയിട്ടുണ്ട്. ഇവ നോക്കി വാ ങ്ങുകയാണെങ്കിൽ നമുക്ക് കൺസപ്‌ഷൻ അളവ് കുറയ്ക്കാവുന്നതാണ്. ഇപ്പോൾ സ്പ്ളിറ്റ് AC ക്ക് പുറമേ പോർട്ടബിൾ എസി കളും മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നതാണ്.

വാടകക്കും മറ്റും താമസിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷൻ തന്നെയാണ് ഇത്തരം എ സി കൾ. ബിൽറ്റ് ഇൻ ചെയ്ത് പുറത്തേക്ക് ഹോട്ട് എയർ പോകുന്ന സെറ്റിംഗ്സിൽ ആണ് ഇവ നിർമ്മിച്ചിട്ടുള്ളത്. സാധാരണ ഏസി യുടെ അതേ വാറണ്ടി ഇവയ്ക്കും ലഭിക്കുന്നതാണ്.

ഏകദേശം ഇരുപതിനായിരം രൂപ നിരക്കിലാണ് ഇവയുടെയെല്ലാം വില വരുന്നത്. മൾട്ടി സ്പ്ലിറ്റ് എസി കളും ഇന്ന് മാർക്കറ്റിൽ സുലഭമാണ്.ഇവ ഉപയോഗിക്കുകയാണെങ്കിൽ സിംഗിൾ ഡോറിൽ നിന്നും പല റൂമുകളിലേക്ക് ആയി എസി നൽകാവുന്നതാണ്.

ഒരു എസി ഉപയോഗിച്ചുകൊണ്ട് എല്ലായിടത്തേക്കും തണുപ്പ് എത്തിക്കുന്നതാണ്. സ്പ്ളിറ്റ് ടൈപ്പ് വച്ച് കംപയർ ചെയ്താൽ വിലയിൽ വലിയ വ്യത്യാസം ഒന്നും ഇല്ല എന്നതും മെച്ചമാണ്. ഇൻവെർട്ടർ എ സി കൾ 19,990 രൂപ മുതൽ 35000 രൂപ വരെയുള്ളവ ലഭ്യമാണ്.

 

എസി യെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കി കൊണ്ടു തന്നെ വീട്ടിലേക്ക് ഒരു എസി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വർക്കലയുള്ള  JR Electricals എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.  +91 95395 99367

ആമസോണിൽ നിന്നും വാങ്ങു

 

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *